News -
View News

02/20/2019POSTED BY RAGNOS CRICKET TOURNAMENT Admin



യുണിമണി റാഗ്‌നോസ് ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 2
ആദ്യ പ്രൊമോഷണൽ മീറ്റിംഗ് ഹൈലൈറ്റ് ഫ്ലാറ്റ് ഹാളിൽ വച്ചു നടന്നു


ഫർവാനിയ : ഫെബ്രുവരി 22 മുതൽ മാർച്ച് 8 വരെ സുലൈബിയ ഗ്രൗണ്ടിൽ വച്ച് നടത്തുന്ന യുണിമണി റാഗ്‌നോസ് ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 2 ആദ്യ പ്രൊമോഷണൽ മീറ്റിംഗ് ഇസ്ബില്ല്യ ക്ലിനിക് ലാബ് ടെക്‌നിഷ്യൻ ഷഫീഖിന്റെ അധ്യക്ഷതയിൽ 06/02/2019 ബുധൻ ഹൈലൈറ്റ് ഫ്ലാറ്റ് ഹാളിൽ വച്ചു നടന്നു. ഫർവാനിയ ഹോസ്പിറ്റൽ വൈറോളജി വിഭാഗം അസിസ്ന്റ് ഇൻചാർജ് മൻസൂർ അലി സ്വാഗതം പറഞ്ഞു.

 

ഓൺകോസ്റ്റ് കമ്പനി റീസിവർ ഹെഡ് താഹ ഉദ്ഘാടനം ചെയ്തു തുടർന്ന് ഹൈലൈറ്റ് ബോയ്സ് ക്യാപ്റ്റൻ ഷഫീർ തേളപ്പുറത്ത് ടൂർണമെന്റ് ഒരുക്കങ്ങളെ കുറിച്ച് വെക്തമായി റിപ്പോർട്ട് അവതരിപ്പുകയും രജിസ്‌ട്രേഷൻ വിഭാഗം ഷഫീഖ് മൻസൂർ എന്നിവരെ ചുമതലപ്പെടുത്തി. സഫീറിന്റെയും താജുവിന്റെയും നേതൃത്വത്തിൽ ഡെൽറ്റ, വിന്നേഴ്സ് അബ്ബാസിയ ടീമുകളുടെ സഹകരണത്തോടെ ഗ്രൗണ്ട് തയ്യാറെടുപ്പുകളുടെ ചുമതല ഏല്പിച്ചു.

ഓൺലൈൻ രജിസ്‌ട്രേഷൻ, ഓൺലൈൻ സ്കോറിങ്ങ്, മെഡൽസ്, സ്റ്റിക്കർ, ബാനർ, ഫോട്ടോഗ്രാഫി തുടങ്ങിയ വിഭാഗങ്ങൾ മീഡിയ കോർഡിനേറ്റർ മുനീർ പിസിയെ ചുമതലപ്പെടുത്തി. അമ്പയറിങ്ങിനായി സഫീർ , താജു, രഞ്ജിത്, പ്രതീപ്, നൗഫൽ, ജിജോ, അനിൽ എന്നിവരെ ചുമതലപ്പെടുത്തി.

ടൂർണമെന്റ് നിയന്ത്രണം ജോസ്, മൻസൂർ, ഷഫീഖ്, താഹ എന്നിവരെയും ചുമതലപ്പെടുത്തി .ചില സാങ്കേതിക കാരണങ്ങളാൽ 12 ടീം മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളൂ അതിനാൽ ആദ്യ ഘട്ടം വിജയിച്ച ടീമുകളൊപ്പം ഏറ്റവും കൂടുതൽ റൺ റേറ്റ് നേടുന്ന രണ്ടു ടീമുകൾ കൂടി ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിക്കും .

തുടർന്ന് 01/03/2019 വെള്ളി ക്വാർട്ടർ ഫൈനൽ മത്സരങ്ങളും 08/03/2019 സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ അരങ്ങേറും. യോഗത്തിൽ താജുദ്ധീൻ നന്ദി അർപ്പിച്ചു സഫീർ, താഹ, താജുദ്ധീൻ, ഷഫീഖ്, മൻസൂർ, മുനീർ എന്നിവർ യോഗത്തിൽ പങ്കെടുത്തു


You can also enter comments by CricClubs Login

Comments: