News -
View News

02/23/2019POSTED BY RAGNOS CRICKET TOURNAMENT Admin



യൂണിമണി  റാഗ്‌നോസ് ക്രിക്കറ്റ് ടൂർണമെന്റ് സീസൺ രണ്ടിന് ഉജ്ജ്വല തുടക്കം

രണ്ടാം മത്സരത്തിൽ സ്കോർപിയൻ ഫ്രണ്ട്‌സ് കുവൈറ്റ്  109 റൺസിന്‌ ബയാൻ ബോയ്സിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത സ്കോർപിയൻ ഫ്രണ്ട്‌സ് കുവൈറ്റ് 6 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ 119 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബയാൻ ബോയ്സ് 4.1 ഓവറിൽ 10 റൺസ് മാത്രം നേടുന്നതിനിടക്കെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായതോടെ ആധികാരിക ജയം സ്വന്തമാക്കി മികച്ച റൺറേറ്റോടെ  സ്കോർപിയൻ ഫ്രണ്ട്‌സ് കുവൈറ്റ് സെമി ഫൈനൽ ഉറപ്പിച്ചു. 9 ബാളിൽ 3 സിക്‌സറും 4 ഫോറും നേടി 31 റൺസ് നേടിയ സ്കോർപിയൻ ഫ്രണ്ട്‌സ് കുവൈറ്റ് അഫ്‍സൽ അഷ്‌റഫ് മമ്മു ഹസ്സൻ കളിയിലെ താരമായി.

ടൂർണമെന്റിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ ലവൻസ് 3 വിക്കറ്റിന് ബുൾസ് ലവൻസിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ബുൾസ് ലവൻസ് 6 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ 64 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ലവൻസ് 5.1 ഓവറിൽ 4 വിക്കറ്റുകൾ നഷ്ട്ടപെടുത്തി വിജയം സ്വന്തമാക്കി. 9 ബാളിൽ 2 സിക്‌സറും 1 ഫോറും 1 വിക്കറ്റും നേടി രാജേഷ് കുമാർ ഇന്ത്യൻ ലവൻസ് കളിയിലെ താരമായി.

ഹൈ ലൈറ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷഫീർ തേളപുറത്ത് മത്സരം ഉദ്ഘാടനം ചെയ്തു. ഹൈ ലൈറ്റ് വൈസ് ക്യാപ്റ്റൻ ജോസ്‌മോൻ അധ്യക്ഷത വഹിച്ചു. താജുദ്ധീൻ, താഹ, രാജേഷ്, ദീപു, രാഹുൽ, മഹേഷ്, മൻസൂർ, അനിൽ എന്നിവർ സംസാരിച്ചു മത്സരത്തിലെ താരങ്ങൾക്കുള്ള മെഡൽ വിതരണം ഷിജു നിർവഹിച്ചു ട്രഷറർ ഷഫീഖ് സ്വാഗതവും മുനീർ പി.സി നന്ദിയും പറഞ്ഞു.

You can also enter comments by CricClubs Login

Comments: