News -
View News

03/09/2019POSTED BY RAGNOS CRICKET TOURNAMENT Admin



മൂന്നാംസ്ഥാനത്തിന്  വേണ്ടിയുള്ള മത്സരത്തിൽ ഫോണിക്സ് ലവൻസ്‌  ഇന്ത്യൻ  ബോയ്സിനെ 32 റൺസ്ന് പരാജയപെടുത്തി മത്സരത്തിൽ ഉടനീളം ആദിപത്യം സ്ഥാപിച്ച ഫോണിക്സ് ലവൻസ് നിശ്ചിത 4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എടുത്തപ്പോൾ  മറുപടി ബാറ്റിംഗിനറിങ്ങിയ ഇന്ത്യൻ ബോയ്സിന് 4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 45 റൺസ് എടുത്തു അടിയറവു പറയേണ്ടി വന്നു, 13 ബോളിൽ 42 റൺസ് എടുത്ത കൃഷ്ണ ലാൽ ആണ്  കളിയിലെ താരം.

തുടർന്നു നടന്ന ആവേശകരമായ ഫൈനൽ  മത്സരത്തിൽ സ്കോർപിയൻ ഫ്രണ്ട്സ്  കുവൈറ്റ് ഇന്ത്യൻ ലെവൻസിനെ 5 വിക്കറ്റിന്  പരാജയ പെടുത്തി. ടോസ് നേടി  ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യൻ ലെവൻസിന് 6 വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് മാത്രമേ നേടാനായുള്ളു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്കോർപിയൻ ഫ്രണ്ട്സ് കുവൈറ്റ് അഫ്സൽ അസർഫിന്റെയും റയീസ് അഹ്‌മീദിന്റെയും മനോഹരമായ ഇന്നിംഗ്‌സിൽ 4.2 ഓവറിൽ വിജയം കൈവരികയിരുന്നു. 11 ബോളിൽ 24 റൺസും ഒരു വിക്കറ്റും നേടിയ റയീസ് അഹമ്മദ് അബ്ദുൽ മജീദ്  ആണ് ഫൈനലിലെ  താരം.

You can also enter comments by CricClubs Login

Comments: