News -
View News

03/17/2021POSTED BY AMEERALI RH



*ട്ടി എം ട്ടീ ട്രോഫി, ഖത്തർ ഇന്ത്യൻ ഫാർമ പ്രീമിയർ ലീഗ്‌ ക്രിക്കറ്റ്‌ HGH, ACCക്കു ജയം* ➖➖➖➖➖➖ ദോഹ : ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കീഴിലുള്ള വിവധ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ഫര്‍മസി സ്റ്റാഫുകളെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ഖത്തര്‍ ഇന്ത്യന്‍ ഫാര്‍മ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍്ണമെന്റില്‍ രണ്ടാം മല്‍സരത്തില്‍ എച്ച് ജി എച്ച് സ്ട്രൈക്കര്‍സിനു ജയം.ആദ്യം ബാറ്റ് ചെയ്ത എച്ച് എച്ച് റൈഡേഴ്സ് നിശ്ചിത സമയത്ത് 12 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് എടുത്തു . നവീന്‍ 25 റണ്‍സ് നേടി. എച്ച്ജി എച്ച് സ്ട്രൈക്കര്‍സിനു വേണ്ടി അബ്ദുല്‍ റഹ്മാന്‍ എരിയാല്‍ 3വിക്കറ്റും ഷാനവാസ് , നവാസ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി . മറുപടി ബാറ്റിംഗിനിറങ്ങിയ എച്ച് ജി എച്ച് സ്ട്രൈക്കര്‍സ് 8 ഓവറില്‍ വിക്കറ്റ് നിഷ്ട്ടപെടാതെ വിജയിച്ചു . ഷഹദ് കാവില്‍ 55റണ്‍സും സമീര്‍ 35റണ്‍സും നേടി . ഖത്തർ ഇന്ത്യൻ ഫാർമ പ്രീമിയർ ലീഗ്‌ ക്രിക്കറ്റ്‌ ട്യുര്ണമെന്റിൽ ‌ ബാർവാ xi നു എതിരെ ഉള്ള മൽസരത്തിൽ എ സി സി ക്കു ജയം ആദ്യം ബാറ്റ് ചെയ്ത എ സി സി നിശ്ചിത സമയത്ത് 12 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 124 റണ്സ് എടുത്തു .സത്താർ 38ഉം , സുഹൈർ 25റണ്സ് നേടി . ബാർവാ xi നു ഉസ്മാൻ , ഷാനവാസ് ഒരു വിക്കറ്റ് വിക്കറ്റ് നേടി . മറുപടി ബാറ്റിംഗിനിറങ്ങിയ ബാർവാ xi 11.2 ഓവറിൽ മുഴുവൻ പേരും പുറതയി . സുഹൈർ , സത്താർ എന്നിവർ 3 വിക്കറ്റും , മഷൂദ് 2വിക്കറ്റ് നേടി, എ സി സി യുടെ സുഹൈർ അഫ്താബ് നെ മാൻ ഓഫ് ദി മാച്ച് നൽകി

You can also enter comments by CricClubs Login

Comments: